ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത് ടേക്ക് ഓഫിന് തൊട്ടുമുന്‍പ്. ഇതോടെ പറന്നുയരും മുമ്പ് വിമാനം റണ്‍വേയില്‍ ...
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത് ടേക്ക് ഓഫിന് തൊട്ടുമുന്‍പ്. ഇതോടെ പറന്നുയരും മുമ്പ് വിമാനം റണ്‍വേയില്‍ നിര്‍ത്തി.
കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഉത്തര്‍പ്രദേശിലെ ഹിന്‍ഡണ്‍ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് പറന്നുയരുന്നതിന് തൊട്ടുമുന്‍പു റണ്‍വേയില്‍ നിര്‍ത്തിയത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 1511 വിമാനത്തിനാണ് റണ്‍വേയില്‍ വച്ച് അപ്രതീക്ഷിതമായി സാങ്കേതിക തകരാര്‍ സംഭവിച്ചത്.
യാത്രക്കാര്‍ക്കായി പകരം വിമാനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഖേദം പ്രകടിപ്പിച്ചു. അതേസമയം വിമാനത്തിന് സംഭവിച്ച സാങ്കേതിക തകരാര്‍ എന്താണെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല.
Key Words: Air India Plane, Takeoff
COMMENTS