ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ 133 ആയി. മരണ സംഖ്യ ഉയർന്നേക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാ...
ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണ സംഖ്യ 133 ആയി. മരണ സംഖ്യ ഉയർന്നേക്കുമെന്ന വിവരം പുറത്തുവരുന്നുണ്ട്. അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് ജനവാസ മേഖലയിൽ തകർന്നു വീണത്. വിമാനത്തിൽ 232 യാത്രക്കാർ, 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയും അഞ്ച് മിനിറ്റിനുള്ളിൽ തകരുകയും ചെയ്തു. 625 അടി ഉയരത്തിൽ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മൂന്ന് ദേശീയ ദുരന്ത നിവാരണ സേനാ ടീമുകളെ നിയോഗിച്ചു. വിമാനത്താവളം താത്ക്കാലികമായി അടച്ചതായും സർവീസുകൾ നിർത്തിവെച്ചതായും അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വ്യോമയാന മന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡി ജി സി എ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്ററിഗേഷൻ ബ്യൂറോയുടെ സംഘം അഹമ്മദാബാദിന് തിരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിലേക്ക് എത്തിച്ചേരും.
Key Words: Air India Crash, Death Toll Rises, Amit Shah , Ahmedabad
COMMENTS