Ahmedabad plane crash
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ബ്ലാക് ബോക്‌സ് യുഎസില്‍ അയച്ച് പരിശോധിക്കേണ്ടി വരുമെന്നാണ് സൂചന.
വാഷിങ്ടണിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിലേക്കാണ് അയയ്ക്കുന്നതെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.
വിമാനത്തിന്റെ വാല്‍ ഭാഗത്ത് വയ്ക്കാറുള്ള ബ്ലാക്ക് ബോക്‌സുകളില്‍ നിന്നാണ് വിമാന ദുരന്തങ്ങളുടെ വ്യക്തമായ കാരണം കണ്ടുപിടിക്കുന്നത്. വിമാന അപകടങ്ങളുണ്ടാകുമ്പോള്‍ അവശിഷ്ടങ്ങളില്‍ നിന്ന് വേഗം തിരിച്ചറിയാനായി തിളക്കമേറിയ ഓറഞ്ച് നിറമാണ് ബ്ലാക്ക് ബോക്‌സിന്.
വിമാനത്തിന്റെ ഉയരം, വേഗം എന്നിവ രേഖപ്പെടുത്തുന്ന ഫ്‌ളൈറ്റ് ഡേറ്റാ റിക്കോര്‍ഡര്‍, കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡര്‍ എന്നീ ഭാഗങ്ങള്‍ അടങ്ങിയതാണ് ബ്ലാക്ക് ബോക്‌സ്. എന്‍ജിന്‍ പെര്‍ഫോമന്‍സ്, വിമാനപാത തുടങ്ങിയവ മുപ്പത് ദിവസത്തേക്ക് ഇത് രേഖപ്പെടുത്തിവയ്ക്കും.
Keywords: Plane Crash, Ahmedabad, Black box, Complaint
COMMENTS