അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറാണ് മരിച്ചത്. പുല്ലാട് സ്വദേശിയായ ...
ലണ്ടനിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കായി ഇന്നലെയാണ് രഞ്ജിത വീട്ടിൽ നിന്നും പോയത്. ഇവർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിമാന അധികൃതർ തിരുവല്ലയിലെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത് എന്നാണ് പ്രാദേശിക പൊതുപ്രവർത്തകൻ സ്ഥിരീകരിച്ചത്.
രഞ്ജിത ലണ്ടനിലാണ് ജോലി ചെയ്യുന്നത്. നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എത്തിയത്. ജോലിയിൽ പ്രവേശിച്ച ശേഷം അവധിക്ക് അപേക്ഷ നൽകി ലണ്ടനിലെ ജോലി രാജിവെക്കാനായി പോയതായിരുന്നുവെന്ന് തിരുവല്ലയിലെ പൊതുപ്രവർത്തകൻ വ്യക്തമാക്കി.
അപകടത്തിൽപെട്ടു എന്ന വിവരമാണ് ലഭിച്ചത്. അമ്മയും, പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് വീട്ടിലുള്ളത്.
അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ടു മലയാളികളുമുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇവരില്‍ ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
Key Words: Ahmedabad Plane Crash, Malayali Died
COMMENTS