അഹമ്മദാബാദ് : വിമാന അപകടത്തിൽ മരിച്ച 119 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 74 മൃതദേഹങ്ങളാണ്...
അഹമ്മദാബാദ് : വിമാന അപകടത്തിൽ മരിച്ച 119 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 74 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
അഹമ്മദാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്. അപകടത്തിൽ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
ജൂൺ 12ന് ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്.
വിമാനത്തിലുള്ള ഒരാൾ മാത്രമാണ് രക്ഷപെട്ടത്. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപെട്ടത്.
Key Words: Ahmedabad Plane Crash, Air india
COMMENTS