ADGP M.R Ajith Kumar out from state police chief short list
ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവികളുടെ പട്ടികയില്‍ നിന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍ പുറത്ത്. റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാള്‍, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത എന്നിവര്‍ പട്ടികയില്‍ ഇടം പിടിച്ചു.
ഇവരില്‍ ഒരാള്‍ സംസ്ഥാന പൊലീസ് മേധാവിയാകും. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന യു.പി.എസ്.സി യോഗത്തിലാണ് പട്ടികയ്ക്ക് അന്തിമരൂപം ഉണ്ടായത്. ഇതോടെ ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് കടുത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.
ഡി.ജി.പി റാങ്കിലുള്ള നാലു പേരെ മാത്രമേ ഈ സ്ഥാനത്തേക്ക് പരിഗണിക്കൂയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നിട്ടും എം.ആര്‍ അജിത് കുമാറിനെ ഉള്‍പ്പെടുത്താന്‍ വേണ്ടി മാത്രമാണ് സര്‍ക്കാര്‍ എ.ഡി.ജി.പി റാങ്കിലുള്ളവരുടെ പട്ടിക കേന്ദ്രത്തിന് അയച്ചത്. അതിനാണ് ഇപ്പോള്‍ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
Keywords: ADGP M.R Ajith Kumar, State police chief, Short list, Out
COMMENTS