തിരുവനന്തപുരം : അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേരള...
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ജാഗ്രതാപൂര്‍വ്വം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഈ ജില്ലകളില്‍ ഇടിമിന്നലോടൊപ്പം 64.5 മില്ലിമീറ്ററില്‍ നിന്നും 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
ഇതിനിടെ സൗരാഷ്ട്ര-കച്ചിനും അതിനോട് ചേര്‍ന്നുള്ള വടക്കു കിഴക്കന്‍ അറബിക്കടലിലും തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശ് - ഗംഗാതട പ്രദേശങ്ങളിലും ന്യൂനമര്‍ദവും ചക്രവാതച്ചുഴിയും സജീവമായിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ തീരപ്രദേശങ്ങളിലുമുള്ള കാലാവസ്ഥ കൂടുതല്‍ അതീവ ജാഗ്രത ആവശ്യപ്പെടുന്നു.
Key Words: Low Pressure, Arabian Sea, Rain, Monsoon
COMMENTS