തിരുവനന്തപുരം: പോക്‌സോ കേസില്‍ പതിനെട്ടുകാരനെ 30 വര്‍ഷം കഠിനതടവിനു ശിക്ഷിച്ച് കോടതി. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം ഉമയന്നൂര്‍ പ...
തിരുവനന്തപുരം: പോക്‌സോ കേസില്‍ പതിനെട്ടുകാരനെ 30 വര്‍ഷം കഠിനതടവിനു ശിക്ഷിച്ച് കോടതി. പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം ഉമയന്നൂര്‍ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതില്‍ വീട്ടില്‍ സജീവിന്റെ മകന്‍ അഫ്സലിനെയാണ് (18) തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
2024നാണ് കേസിനാസ്പദമായ സംഭവം. പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടിയുമായി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പെണ്‍കുട്ടിയുടെ വീടിന്റെ ലൊക്കേഷന്‍ കൈവശപ്പെടുത്തി. എട്ടുവയസ്സുളള അനുജത്തി മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയം അവിടെ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. അനുജത്തി കരഞ്ഞു നിലവിളിച്ചെങ്കിലും അയല്‍ക്കാരുടെ ശ്രദ്ധയില്‍ പെട്ടില്ല. ംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നല്‍കാതെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത് എന്ന അപൂര്‍വതകൂടി ഈ കേസിനുണ്ട്.
Key Words: 30 years in Prison, Rape Case, Pocso Case
COMMENTS