ആലപ്പുഴ: ആലപ്പഴ ബീച്ചില്‍ ശക്തമായ കാറ്റില്‍ താല്‍കാലിക കട തകര്‍ന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു. പള്ളാത്തുരുത്തി സ്വദേശി നിത്യ (18) ആണ് മ...
ആലപ്പുഴ: ആലപ്പഴ ബീച്ചില്‍ ശക്തമായ കാറ്റില്‍ താല്‍കാലിക കട തകര്‍ന്ന് വീണ് പരുക്കേറ്റ യുവതി മരിച്ചു. പള്ളാത്തുരുത്തി സ്വദേശി നിത്യ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം.
മഴ കൊള്ളാതിരിക്കാന്‍ ഇവര്‍ കയറി നിന്ന താല്‍കാലിക കട കാറ്റില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ നിത്യയെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കേറ്റു.
Key Words: Heavy Rain, Women Died, Alappuzha Beach
COMMENTS