തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ചു. ശനിയാഴ്ച മുതല്‍ വിതരണം ആ...
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ചു. ശനിയാഴ്ച മുതല്‍ വിതരണം ആരംഭിക്കും. 1650 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. മേയ് മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടിയാണ് വിതരണം ചെയ്യുന്നത്. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 3,200 രൂപ വീതം ലഭിക്കും.
5 ഗഡുവാണ് ക്ഷേമ പെന്‍ഷന്‍ കുടിശിക ഉണ്ടായിരുന്നത്. അതില്‍ രണ്ടു ഗഡു മാത്രമാണ് ഇനി അവശേഷിക്കുന്നത്.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നതിന് ഗുണഭോക്താക്കള്‍ തുക നല്‍കേണ്ടതില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നേരിട്ട് വീടുകളില്‍ എത്തിക്കുന്നതിന് ഒരു തുകയും ഗുണഭോക്താക്കള്‍ നല്‍കേണ്ടതില്ല. പെന്‍ഷന്‍ വിതരണത്തിനായി സഹകരണ സംഘങ്ങള്‍ക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇന്‍സെന്റീവ് ആയി സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. അതിനാല്‍, വിതരണക്കാര്‍ക്ക് ഗുണഭോക്താക്കള്‍ അധികമായി യാതൊരു തുകയും നല്‍കേണ്ടതില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു.
Key Words: Welfare Pension
COMMENTS