തിരുവനന്തപുരം : നിലമ്പൂര്‍ കാളികാവില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളി ഗഫൂര്‍ അലിയെ കൃഷിയിടത്തില്‍ വച്ച് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില...
തിരുവനന്തപുരം : നിലമ്പൂര്‍ കാളികാവില്‍ റബ്ബര്‍ ടാപ്പിങ് തൊഴിലാളി ഗഫൂര്‍ അലിയെ കൃഷിയിടത്തില്‍ വച്ച് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സിറോ മലബാര്‍ സഭാ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍ തന്റെ ദുഖവും പരേതന്റെ കുടുംബാംഗങ്ങളോടുള്ള അനുശോചനവും രേഖപ്പെടുത്തി.
ജനവാസ മേഖലകളില്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്റെ ആശങ്ക അറിയിച്ചു. വനാതിര്‍ത്തികളോടെ ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷിതത്വം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് സ്വന്തം കൃഷിയിടങ്ങളില്‍ പോലും പ്രവേശിക്കാന്‍ കഴിയാത്തവിധം കഴിഞ്ഞ കുറെ നാളുകളായി വന്യ ജീവികള്‍ ജനവാസ മേഖലകളില്‍ പെരുകുന്നതും ജനങ്ങളെ ആക്രമിക്കുന്നതും നിഷ്‌ക്രിയവും ഉദാസീനവുമായ ഭരകൂടത്തിന്റെയും കാര്യക്ഷമല്ലാതായി മാറിയ വനം വകുപ്പിന്റെയും തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിഷ്‌കൃത സമൂഹങ്ങളെയും വികസിത രാജ്ജ്യങ്ങളെയും മാതൃകയാക്കി വന്യജീവികളെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും വനം വകുപ്പിന്റെ മനുഷ്യത്വരഹിതമായ നടപടികളും നയങ്ങളും തിരുത്തണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.
Key Words: Mar Rafael Thattil
COMMENTS