അനശ്വര രാജന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'വ്യസനസമേതം ബന്ധുമിത്രാദികള്‍' ജൂണ്‍ 13ന് തിയറ്ററുകളില്‍ എത്തുന്നു. ഒരു മരണ ...
അനശ്വര രാജന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'വ്യസനസമേതം ബന്ധുമിത്രാദികള്‍' ജൂണ്‍ 13ന് തിയറ്ററുകളില്‍ എത്തുന്നു. ഒരു മരണ വീട്ടില്‍ നടക്കുന്ന സംഭവ വികസങ്ങളിലൂടെ മുന്നേറുന്ന ചിത്രം എസ് വിപിന്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
വാഴ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ചാണ് നിര്‍മ്മിക്കുന്നത്.
വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 'വാഴ'യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ യുവ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.
അനശ്വര രാജന്‍, മല്ലിക സുകുമാരന്‍ എന്നിവരെ കൂടാതെ ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി എന്നിവരാണ് ചിത്രത്തിലേ മറ്റ് താരങ്ങള്‍.
Key Words: Vyasanasametham Bandhumitradikal
COMMENTS