തിരുവനന്തപുരം : കെപിസിസിയില്‍ പുനഃസംഘടനയുണ്ടാകുമെന്ന വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുകയാണെന്നു...
തിരുവനന്തപുരം : കെപിസിസിയില്‍ പുനഃസംഘടനയുണ്ടാകുമെന്ന വാര്‍ത്ത തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ മെനയുകയാണെന്നും പുനഃസംഘടനയില്ലെന്നും അത്തരമൊരു ചര്‍ച്ച ഇന്നലത്തെ യോഗത്തിലുണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഇന്നലത്തെ യോഗത്തില്‍ പുനഃസംഘടനക്കുള്ള തീരുമാനമെടുത്തെന്നാണ് വാര്‍ത്ത. അത്തരമൊരു കാര്യം ഉണ്ടായിട്ടില്ല. നേതാക്കളെ മറികടന്ന് ഹൈക്കമാന്‍ഡ് പുനഃസംഘടന നടത്തുമെന്നാണ് വാര്‍ത്തയെന്നും ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും ഉചിതമായ സമയത്ത് നേതൃത്വം അതേക്കുറിച്ച് തീരുമാനിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. ദേശീയപാതയിലെ തകര്‍ച്ചയില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച മന്ത്രി മുഹമ്മദ് റിയാസിനും വി ഡി സതീശന്‍ മറുപടി നല്‍കി.
Key Words: VD Satheesan, KPCC
COMMENTS