തിരുവനന്തപുരം : കേരളത്തെ ഭരിച്ച് തകര്‍ത്ത് തരിപ്പണമാക്കിയ ശേഷമാണ് സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീ...
തിരുവനന്തപുരം : കേരളത്തെ ഭരിച്ച് തകര്‍ത്ത് തരിപ്പണമാക്കിയ ശേഷമാണ് സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നാലാം വാര്‍ഷികാഘോഷം പ്രചരിപ്പിക്കാന്‍ പരസ്യമല്ലാതെ മാധ്യമങ്ങള്‍ക്ക് പണം നല്‍കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികം യു ഡി എഫ് കരിദിനമായി ആചരിക്കും. സര്‍ക്കാരില്ലായ്മയാണ് ഈ ഗവണ്‍മെന്റിന്റെ മുഖമുദ്ര.
വീട്ടുജോലി ചെയ്യുന്ന സ്ത്രീയെ 20 മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തി അപമാനിച്ചു. ഒരു ദളിത് വനിതയ്ക്ക് ഉണ്ടായ ഈ അനുഭവമാണ് നാലുവര്‍ഷമായുള്ള പോലീസിന്റെ നേര്‍സാക്ഷ്യം. നാലാം വാര്‍ഷികാഘോഷം പ്രചരിപ്പിക്കാന്‍ പരസ്യം അല്ലാതെ മാധ്യമങ്ങള്‍ക്ക് സര്‍ക്കാരോ സര്‍ക്കാരിന്റെ ഏജന്‍സികളോ പണം നല്‍കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
എല്ലാ മേഖലകളിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. മലയോരത്തെ ജനങ്ങളുടെ ജീവിതം വന്യമൃഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ ഇട്ടുകൊടുത്ത സര്‍ക്കാരാണിത്. കമഴ്ന്ന് വീണാല്‍ കാല്‍പ്പണമായി പൊങ്ങുന്ന അഴിമതിക്കാരുടെ സര്‍ക്കാരാണിത്. അഴിമതി കഥകള്‍ ചൂണ്ടിക്കാട്ടിയിട്ടും രാജിവെക്കാന്‍ തയ്യാറാകാത്ത നാണമില്ലാത്ത സര്‍ക്കാരായി മാറിയെന്നും വി ഡി സതീശന്‍ പറഞ്ഞു.
Key Words: V.D. Satheesan, Kerala Government Anniversary Celebration
COMMENTS