ന്യൂഡല്‍ഹി : പാകിസ്ഥാന് മണ്ണില്‍ ഭീകരര്‍ പ്രവര്‍ത്തിക്കുന്നു എന്ന് അമേരിക്ക. ഭീകരരെ ഉന്മൂലനം ചെയ്യാന്‍ പാകിസ്ഥാന് തയ്യാറാകണം എന്ന് അമേരിക്...
ന്യൂഡല്‍ഹി : പാകിസ്ഥാന് മണ്ണില്‍ ഭീകരര്‍ പ്രവര്‍ത്തിക്കുന്നു എന്ന് അമേരിക്ക. ഭീകരരെ ഉന്മൂലനം ചെയ്യാന്‍ പാകിസ്ഥാന് തയ്യാറാകണം എന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ആവശ്യപ്പെട്ടു. നരേന്ദ്ര മോദിക്ക് അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യവുകുപ്പും വ്യക്തമാക്കി. പഹല്‍ഗാം ആക്രമണത്തിന് തെളിവു ചോദിക്കുന്നത് പാകിസ്ഥാന് തുടരുമ്പോഴാണ് ഭീകരര്‍ക്ക് സഹായം നല്‍കുന്നത് പാകിസ്ഥാന് തന്നെയെന്ന സൂചിപ്പിക്കുന്ന പ്രസ്താവന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് നടത്തുന്നത്.
അതോടൊപ്പം, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള തങ്ങളുടെ ഉറച്ച പിന്തുണയും ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവും ആവര്‍ത്തിച്ചിട്ടുമുണ്ട് അമേരിക്ക. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഭീകരതയ്ക്കെതിരെ അമേരിക്ക ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു.
Key Words: USA, Terrorists, Pakistan, JD Vance
COMMENTS