വാഷിംഗ്ടണ്‍: പൗരന്മാര്‍ അല്ലാത്തവര്‍ യു എസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേല്‍ അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന ബില്ലിന് അംഗീകാരം നല...
വാഷിംഗ്ടണ്‍: പൗരന്മാര്‍ അല്ലാത്തവര്‍ യു എസിന് പുറത്തേക്ക് അയക്കുന്ന പണത്തിനുമേല്‍ അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന ബില്ലിന് അംഗീകാരം നല്‍കി യു എസ് ബജറ്റ് കമ്മിറ്റി. ബില്‍ പാസായാല്‍ അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നത് കൂടുതല്‍ ചെലവേറിയതായി മാറും.
നോണ്‍-ഇമ്മിഗ്രന്റ് വിസ ഉടമകള്‍ ഉള്‍പ്പെടെയുള്ള യു എസ് പൗരന്മാരല്ലാത്തവര്‍ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണ കൈമാറ്റങ്ങള്‍ക്കും അഞ്ചു ശതമാനം നികുതി ചുമത്താനുള്ള നിര്‍ദ്ദേശമാണ് ബില്ലിലുള്ളത്.
എച്ച്-1ബി പോലുള്ള നോണ്‍-ഇമിഗ്രന്റ് വിസ ഉടമകളും ഗ്രീന്‍ കാര്‍ഡ് ഉടമകളും ഉള്‍പ്പെടെയുള്ള യു എസ് പൗരന്മാരല്ലാത്ത വ്യക്തികള്‍ നടത്തുന്ന എല്ലാ അന്താരാഷ്ട്ര പണമിടപാടുകള്‍ക്കും 5 ശതമാനം നികുതി ചുമത്താന്‍ നിര്‍ദ്ദേശിക്കുന്ന ബില്ലാണ് കൊണ്ടുവരുന്നത്. നികുതി ചുമത്താനുള്ള ചുരുങ്ങിയ തുക ബില്ലില്‍ പറയുന്നില്ല. അതിനാല്‍ ചെറിയ തുകയുടെ കൈമാറ്റങ്ങള്‍ക്ക് പോലും നികുതി ബാധകമാകുമെന്നാണ് വിവരം.
Key Words: US Budget Committee, Tax , USA
COMMENTS