തിരുവനന്തപുരം : ഏത് എതിരാളി വന്നാലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് ജയിക്കാൻ കഴിയുമെന്ന് ഷാഫി പറമ്പിൽ എം പി. യു ഡി എഫിനൊപ്പം നിൽക്കണമ...
തിരുവനന്തപുരം : ഏത് എതിരാളി വന്നാലും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫിന് ജയിക്കാൻ കഴിയുമെന്ന് ഷാഫി പറമ്പിൽ എം പി. യു ഡി എഫിനൊപ്പം നിൽക്കണമെങ്കിൽ അൻവർ തീരുമാനിക്കണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന റിസൾട്ട് നിലമ്പൂരിൽ ഉണ്ടാകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എതിർ സ്ഥാനാർഥിയെ അതിജീവിക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യം നിലമ്പൂരിൽ ഉണ്ട്.
യുഡിഎഫ് സ്ഥാനാർഥി വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരെയും സഹകരിപ്പിക്കും. ആശാവർക്കർമാരുടെ സമരം ചർച്ചയാകും. പൊളിറ്റിക്കൽ ഫൈറ്റ് നടന്നാൽ അതിന്റെ ഏറ്റവും ഗുണം ലഭിക്കുക യുഡിഎഫനാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
Key Words: Shafi Parambil, UDF , Nilambur by-election
COMMENTS