ന്യൂഡൽഹി: ചരിത്രപരമായ കരാർ ഒപ്പിട്ട് അമേരിക്കയും യുക്രൈനും. യുക്രൈനിലെ ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം പങ്കിടാൻ ധാരണ. ഏറെ നാളത്തെ ...
ന്യൂഡൽഹി: ചരിത്രപരമായ കരാർ ഒപ്പിട്ട് അമേരിക്കയും യുക്രൈനും. യുക്രൈനിലെ ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം പങ്കിടാൻ ധാരണ. ഏറെ നാളത്തെ ചർച്ചകൾക്ക് ഒടുവിലാണ് കരാർ ഒപ്പിട്ടത്.
ലാഭത്തിന്റെ 50 ശതമാനം അമേരിക്കയുമായി പങ്കുവെയ്ക്കും. മാസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനും ശേഷം ഇരു രാജ്യങ്ങളും വാഷിങ്ടണിൽ കരാറിൽ ഒപ്പുവെച്ചു.
യുക്രൈന്റെ പുനർനിർമ്മാണത്തിനായി ഒരു സംയുക്ത നിക്ഷേപ ഫണ്ട് ഈ കരാറിലൂടെ നിലവിൽ വന്നു. ഈ കരാറിൽ ഒപ്പിട്ടതോടെ റഷ്യയ്ക്കെതിരായ പ്രതിരോധത്തിന് യു എസ് പിന്തുണ തുടരുമെന്നാണ് യുക്രൈന്റെ പ്രതീക്ഷ.
Key Words: Donald Trump, USA, Ukraine
COMMENTS