ഷൈന്‍ ടോം ചാക്കോയും വിന്‍ സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന 'സൂത്രവാക്യം' സിനിമയുടെ ടീസര്‍ എത്തി. ഈ സിനിമയുടെ സെറ്റില്‍ വച്ച് മയ...
ഷൈന്‍ ടോം ചാക്കോയും വിന്‍ സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന 'സൂത്രവാക്യം' സിനിമയുടെ ടീസര്‍ എത്തി. ഈ സിനിമയുടെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍ സി.യുടെ ആരോപണം വലിയ വിവാദമായിരുന്നു. സിനിമയുടെ ടീസര്‍ തുടങ്ങുന്നതും ലഹരിക്കെതിരായ സന്ദേശം പങ്കുവച്ചുകൊണ്ടാണ്. ഇതുപോലൊരു 'ബ്രില്യന്‍സ്' മറ്റൊരു മലയാള സിനിമയുടെ ടീസറിലും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷക കമന്റുകള്‍. പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയി ഷൈന്‍ ഈ ചിത്രത്തിലെത്തുന്നു. സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് സംവിധാനം. നിര്‍മാണം നിര്‍വഹിക്കുന്നത് ശ്രീകാന്ത് കന്ദ്രഗുല ആണ്. യുജീന്‍ ജോസ് ചിറമ്മലിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പെന്‍ഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിന്‍ എസ് ബാബുവാണ്.
Key Words: Suthravakyam, New Movie
COMMENTS