Tamil actors Vishal and Dhansika marriage
ചെന്നൈ: നടന് വിശാല്‍ വിവാഹിതനാകുന്നു. നടി സായ് ധന്‍സികയാണ് വധു. ഓഗസ്റ്റ് 29 നാണ് ഇരുവരുടെയും വിവാഹം. 15 വര്‍ഷം നീണ്ടു നിന്ന സൗഹൃദത്തിനൊടുവിലാണ് വിവാഹം. നടി സായ് ധന്‍സിക തന്നെയാണ് ഈ വിവരം തന്റെ പുതിയ ചിത്രമായ യോഗി ഡായുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ പുറത്തുവിട്ടത്.
അടുത്തിടെ തമിഴ് താരസംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയായ വിശാല്‍ താന്‍ ഉടന്‍ തന്നെ വിവാഹിതനാകുമെന്ന് അറിയിച്ചിരുന്നെങ്കിലും വധു ആരാണെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. നടികര്‍ സംഘത്തിന് സ്വന്തമായൊരു കെട്ടിടം ഉണ്ടായിട്ടേ താന്‍ വിവാഹിതനാകൂയെന്നും വിശാല്‍ പറഞ്ഞിരുന്നു.
നേരത്തെ നടിയും നടന് ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മിയുമായി വിശാല്‍ വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധത്തിലായിരുന്നു. എന്നാല്‍ ആ ബന്ധം വിവാഹത്തിലെത്തിയില്ല. പിന്നീട് ഹൈദരാബാദ് സ്വദേശിനിയായ യുവതിയുമായി നടന്റെ വിവാഹ നിശ്ചയം നടന്നിരുന്നെങ്കിലും അതും വിവാഹത്തിലെത്തിയിരുന്നില്ല.
2006 ല്‍ പുറത്തിറങ്ങിയ മാനത്തോടു മഴൈക്കാലം എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ധന്‍സിക പിന്നീട് കബാലി, പേരാണ്മൈ, പരദേശി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ദുല്‍ഖര്‍ സല്മാന് സായകനായ ആന്തോളജി ചിത്രം സോളോയിലും ധന്‍സിക നായികയായിരുന്നു. അതേസമയം നടി ഇതുവരെ വിശാലിനൊപ്പം അഭിനയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Keywords: Actors Vishal and Sai Dhansika, Marriage, August
COMMENTS