കമല്‍ ഹാസന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. ഷുഗര്‍ ബേബി എന്ന ഗാനത്തിന് സംഗീതം ഒരുക്കി...
കമല്‍ ഹാസന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം തഗ് ലൈഫിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു.
ഷുഗര്‍ ബേബി എന്ന ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് എ ആര് റഹ്മാന് ആണ്. ശിവ അനന്തും എ.ആര്. റഹ്മാനും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്.
അലക്സാന്ദ്ര ജോയ്, ശുഭ, ശരത് സന്തോഷ് എന്നിവരാണ് പാടിയത്. തൃഷയാണ് ഗാനരംഗത്ത് പ്രതൃക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ ചില സ്വീക്വന്‍സുകളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. ചിത്രം ജൂണ്‍ 5 ന് തിയേറ്ററുകളിലേക്കെത്തും.
തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. കമല്‍ ഹാസന്റെ രാജ്കമല് ഫിലിംസിനൊപ്പം മണി രത്നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Key Words: Thuglife Movie, Kamal Hassan
COMMENTS