Manoharlal Dhakad, a political leader, was caught on camera having sex in public on the national highway in Madhya Pradesh's Mandsaur district
ഭോപാല്‍: മധ്യപ്രദേശിലെ മന്ദ്സൗര്‍ ജില്ലയില്‍ ദേശീയ പാതയില്‍ മനോഹര്‍ലാല്‍ ധാക്കഡ് എന്ന രാഷ്ട്രീയ നേതാവ് പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് കാമറയില്‍ പതിഞ്ഞു.
ബിജെപി നേതാവായ ധാക്കഡിന്റെ പ്രവൃത്തി വന്‍ ജനരോഷത്തിന് ഇടയാക്കിയിരിക്കുകയാണ്. പൊതു നിരത്തില്‍ കാറില്‍ നിന്നിറങ്ങി ധാക്കഡ് ഒരു സ്ത്രീ നടുറോഡില്‍ നിറുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
രാത്രിയില്‍ ആദ്യം കുറേ നേരം നടു റോഡിലായിരുന്നു സംഗമം. ഒരു വാഹനം വന്നപ്പോള്‍ പെട്ടെന്നു രണ്ടു പേരും ഡോര്‍ തുറന്ന് അകത്തേയ്ക്കു കയറി. വീണ്ടും പുറത്തിറങ്ങി ഫുട്പാത്ത് സൈഡിലേക്കു പോയി വീണ്ടും രതിലീല തുടരുകയായിരുന്നു.
ഡല്‍ഹി-മുംബൈ എക്സ്പ്രസ്വേയിലാണ് സംഭവം. മേയ് 13 നാണ് സംഭവം. വെളുത്ത ബലേനോ കാറില്‍ നിന്ന് ധാക്കഡ് പുറത്തിറങ്ങുന്നതും സ്ത്രീ മുന്നിലേക്കു വന്നു കുനിഞ്ഞു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ധാക്കഡിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മന്ദ്സൗര്‍ പൊലീസ് ധക്കഡിനും കൂട്ടുപ്രതിക്കുമെതിരേ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 296, 285, 3(5) പ്രകാരം കേസെടുത്തു.
ധാക്കഡിന്റെ ഭാര്യ സോഹന്‍ ബായി മന്ദ്സൗറിലെ വാര്‍ഡ് നമ്പര്‍ എട്ടില്‍ നിന്ന് ബി.ജെ.പി പിന്തുണയുള്ള ജില്ലാ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ധാക്കഡ് പാര്‍ട്ടിയുടെ പ്രാഥമിക അംഗമല്ലെന്നാണ് ബി.ജെ.പി ഇപ്പോള്‍ പറയുന്നത്.
'മന്‍സോഹര്‍ലാല്‍ ധാക്കഡ് ബാനി ഗ്രാമത്തില്‍ താമസിക്കുന്നയാളാണ്. പക്ഷേ ബിജെപിയുടെ പ്രാഥമിക അംഗമല്ല. അദ്ദേഹത്തിന്റെ ഭാര്യ പഞ്ചായത്ത് അംഗമാണ്. പക്ഷേ പാര്‍ട്ടിക്ക് ധാക്കഡുമായി ഔദ്യോഗിക ബന്ധമില്ല,' മന്ദ്സൗര്‍ ബിജെപി ജില്ലാ പ്രസിഡന്റ് രാജേഷ് ദീക്ഷിത് വ്യക്തമാക്കി.ധാക്കദ് മഹാസഭയുടെ ദേശീയ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് ആ സ്ഥാനത്തു നിന്ന് ഇദ്ദേഹത്തെ സഭ നീക്കി. സംഘടനയുടെ ദേശീയ പ്രസിഡന്റ് അര്‍ജുന്‍ ധാക്കഡ് ഇക്കാര്യം സ്ഥിരീകരിച്ചു. സഭയുടെ അന്തസ്സും വിശ്വാസ്യതയും സംരക്ഷിക്കുന്നതിന് ഇത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ പുറത്തു വന്നതു മുതല്‍ ധാക്കഡിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. പൊതു ജന പ്രതിഷേധത്തെ തുടര്‍ന്നാണ് പൊലീസ് കേസ് നടപടികള്‍ വേഗത്തിലാക്കിയത്. എട്ട് വരിയുള്ള എക്‌സ്പ്രസ് വേയുടെ മധ്യത്തിലാണ് ധാക്കഡ് രതിലീല നടത്തിയത്.
'പൊതുവഴിയിലെ ഇത്തരം പെരുമാറ്റം നിയമപരവും സാമൂഹികവുമായ മാനദണ്ഡങ്ങളുടെ ലംഘനമാണ്. പൊതു ഇടങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും സുരക്ഷിതമായും ആദരവോടെയും ഉപയോഗിക്കാനുള്ളതാണ്,' രത്ലം റേഞ്ച് ഡിഐജി മനോജ് സിംഗ് പറഞ്ഞു.
COMMENTS