Chellanam people protest
കൊച്ചി: ചെല്ലാനത്ത് കടലാക്രമണംരൂക്ഷം. ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള സ്ഥലത്താണ് രൂക്ഷമായ കടലാക്രമണമുള്ളത്. ഇതേതുടര്‍ന്ന് സ്ഥലത്ത് പ്രദേശവാസികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നു.
എല്ലാ വര്‍ഷവും കടലാക്രമണമുണ്ടാകുമ്പോള്‍ തങ്ങള്‍ പ്രതിഷേധിക്കുമെന്നും അപ്പോള്‍ എല്ലാം ശരിയാക്കാമെന്നു പറയുമെന്നും പിന്നീട് തിരിഞ്ഞു നോക്കില്ലെന്നും ആരോപിച്ചാണ് സ്ഥലത്ത് ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നത്. കടലിലിറങ്ങിയാണ് പ്രതിഷേധം.
ചെല്ലാനത്ത് നിലവില്‍ ഏഴു കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് ടെട്രാപോഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതിനപ്പറമുള്ള സ്ഥലത്താണ് രൂക്ഷമായ കടലാക്രമണം നടക്കുന്നത്.
Keywords: Sea attack, Chellanam, Government, Protest
COMMENTS