തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്ന് മണല്‍വാരല്‍ പുനരാരംഭിക്കുന്നു. ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ലാ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്‍പത് വര്‍ഷത്തിന് ശേഷം വീണ്ടും നദികളില്‍ നിന്ന് മണല്‍വാരല്‍ പുനരാരംഭിക്കുന്നു. ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സമര്‍പ്പിച്ച എസ്പിഒക്ക് റവന്യു വകുപ്പ് അംഗീകാരം നല്‍കി.
സാന്‍ഡ് ഓഡിറ്റിംഗില്‍ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളില്‍ നിന്ന് മണല്‍ വാരാനാണ് ശുപാര്‍ശ നല്‍കിയത്. കേന്ദ്ര പരിസ്ഥിതി, വനം , കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങള്‍, മാര്‍ഗ നിര്‍ദേശങ്ങള്‍, സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിന്യായങ്ങള്‍ എന്നിവ ആധാരമാക്കി സമര്‍പ്പിച്ച മാര്‍ഗരേഖയ്ക്കാണ് അംഗീകാരം നല്‍കിയത്.
ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാതല സമിതികള്‍ക്കാണ് മണല്‍ ഖനനത്തിനുള്ള മേല്‍നോട്ടം. മണല്‍ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് മാര്‍ഗനിര്‍ദേശം ജില്ല കളക്ടര്‍മാര്‍ പുറപ്പെടുവിക്കും. നദികളില്‍ നിന്ന് ഒന്നേ മുക്കാല്‍ കോടിയോളം മെട്രിക് ടണ്‍ മണല്‍ ഖനനം ചെയ്യാമെന്നാണ് സാന്‍ഡ് ഓഡിറ്റിംഗില്‍ കണ്ടെത്തിയത്.
ഇതിലൂടെ സര്‍ക്കാരിന് 1500 കോടി രൂപയിലേറെ വരുമാനം കിട്ടിയേക്കും. സംസ്ഥാനത്തെ മണല്‍ ക്ഷാമത്തിനും നടപടി പരിഹാരമാകും. 2016-ലെ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തില്‍, പാരിസ്ഥിതിക അനുമതിയുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് നദികളിലെ മണല്‍ ഖനനം നിര്‍ത്തിവച്ചത്. മണല്‍ വാരല്‍ പുനരാരംഭിക്കുമെന്ന് 2024-25 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
Key Words: Sand Dredging, River
COMMENTS