റിമ കല്ലിങ്കല്ലിനെ പ്രധാന കഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രം 'തിയറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' ആദ്യ ടീസര്‍ എത്...
റിമ കല്ലിങ്കല്ലിനെ പ്രധാന കഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രം 'തിയറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' ആദ്യ ടീസര്‍ എത്തി. ഇന്നത്തെ ലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. റിമ കല്ലിങ്കല്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്,കൃഷ്ണന്‍ ബാലകൃഷ്ണന്‍,മേഘ രാജന്‍,ആന്‍ സലിം, ബാലാജി ശര്‍മ,ഡി രഘൂത്തമന്‍,അഖില്‍ കവലയൂര്‍,അപര്‍ണ സെന്‍,ലക്ഷ്മി പത്മ, മീന രാജന്‍,ആര്‍ ജെ അഞ്ജലി,മീനാക്ഷി രവീന്ദ്രന്‍,അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.
ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു.
Key Words: Rima Kallingal, Movie, 'Theater: The Myth of Reality, Teaser
COMMENTS