തിരുവനന്തപുരം : യു.ഡി.എഫ് പ്രവേശനത്തിന് 4 മാസം മുമ്പ് കത്ത് നല്‍കിയിരുന്നു എന്ന് പി.വി അന്‍വര്‍. സതീശനുമായി മെയ് 15 ന് ചര്‍ച്ച നടത്തിയിരുന്ന...
തിരുവനന്തപുരം : യു.ഡി.എഫ് പ്രവേശനത്തിന് 4 മാസം മുമ്പ് കത്ത് നല്‍കിയിരുന്നു എന്ന് പി.വി അന്‍വര്‍. സതീശനുമായി മെയ് 15 ന് ചര്‍ച്ച നടത്തിയിരുന്നു. മുസ്ലീം ലീഗ് നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചു എന്നിട്ടും അവഗണിച്ചു തന്നെ ദയാവധത്തിന് വിട്ടുകൊടുത്തു.
കാലുപിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണെന്നും കത്രികപൂട്ടാണ് ലക്ഷ്യമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വലിയ പീഠത്തില്‍നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്നയാളാണ് ഞാന്‍. ചിലര്‍ പീഠത്തില്‍തന്നെ ഇരിക്കാന്‍ ആഗ്രഹിക്കുന്നു. എന്നെ ദയാവധത്തിന് വിട്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും വേണുഗോപാലിനോട് സംസാരിക്കാന്‍ ശ്രമിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
Key Words : PV Anwar, UDF, Nilamboor By election
COMMENTS