Police will approach the court for the custody of Sandhya, the accused in the case of killing four-year-old Kalyani in the river in Aluva
സ്വന്തം ലേഖകന്‍
എറണാകുളം : ആലുവയില്‍ നാലു വയസ്സുള്ള കല്യാണിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയും കുട്ടിയുടെ അമ്മയുമായ സന്ധ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
അന്വേഷണവുമായി സന്ധ്യ സഹകരിക്കുന്നുണ്ടൈന്നും എന്നാല്‍, പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു.
സന്ധ്യയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി ഇന്നു മുതല്‍ രേഖപ്പെടുത്തും. ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സന്ധ്യയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കാക്കനാട് ജയിലില്‍ അടച്ചിരിക്കുകയാണ്. ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു സന്ധ്യയെ കോടതിയില്‍ ഹാജരാക്കിയത്.
ഡോക്ടര്‍മാരുടെ ഉപദേശം ലഭിച്ചശേഷം പ്രതിയുടെ മാനസിക നില പരിശോധിക്കുമെന്ന് റൂറല്‍ എസ് പി എം ഹേമലത പറഞ്ഞു. കൊലപാതക കുറ്റമാണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകത്തിനു പിന്നിലെ കാരണം ഇനിയും വ്യക്തമായിട്ടില്ല.
ഇതേസമയം, ഭര്‍ത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സന്ധ്യയുടെ ഭര്‍ത്താവ് സുഭാഷിന്റെ കുടുംബത്തില്‍ ആണ്‍കുട്ടികളായിരുന്നു കൂടുതല്‍. എല്ലാവരും കല്യാണിയെ സ്‌നേഹിച്ചിരുന്നത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ അമ്മ കുട്ടിയെ ലാളിക്കുന്നതും സന്ധ്യ വിലക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
സുഭാഷ് അറിയാതെ സന്ധ്യ സ്വന്തം വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. തനിക്കുവേണ്ടിയല്ല ഈ പണം വാങ്ങിയതെന്നും ഈ പണം എന്തിന് ചെലവഴിച്ചു എന്നും അറിയില്ലെന്നും പിന്നീട് സുഭാഷ് നേരിട്ട് സന്ധ്യയുടെ വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതും സന്ധ്യയുടെ വൈരാഗ്യം കൂടാന്‍ കാരണമായെന്നാണ് പൊലീസ് കരുതുന്നത്.
എന്നാല്‍, സുഭാഷിന്റെ വീട്ടില്‍ സന്ധ്യ കടുത്ത മാനസിക പീഡനത്തിന് ഇരയായിരുന്നതായാണ് സന്ധ്യയുടെ അമ്മ പറയുന്നത്. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
Summary: Police will approach the court for the custody of Sandhya, the accused in the case of killing four-year-old Kalyani in the river in Aluva. Police said that Sandhya is cooperating with the investigation, however they want to take her into custody to collect maximum evidence.
COMMENTS