എം രാഖി വാഷിംഗ്ടണ്‍: ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യയെ പ്രകോപിപ്പിച്ച പാകിസ്ഥാന്‍ ഒടുവില്‍ 'കാലുകള്‍ക്കിടയില്‍ വാല്‍ തിരുകി പേടിച്ചര...
എം രാഖി
വാഷിംഗ്ടണ്‍: ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യയെ പ്രകോപിപ്പിച്ച പാകിസ്ഥാന്‍ ഒടുവില്‍ 'കാലുകള്‍ക്കിടയില്‍ വാല്‍ തിരുകി പേടിച്ചരണ്ട നായയെപ്പോലെ വെടിനിര്‍ത്തലിനായി നെട്ടോട്ടമോടുകയായിരുന്നു' എന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍.
അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമാണ് പെന്റഗണ്‍. പാക് ഭീകര കേന്ദ്രങ്ങളെ ഇന്ത്യ കൃത്യമായി ലക്ഷ്യം വച്ചു. പാകിസ്ഥാന്‍ എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നുപോയെന്നും അദ്ദേഹം പറഞ്ഞു.
'വളരെ വളരെ ദയനീയമായി പരാജയപ്പെട്ടു' എന്ന പൂര്‍ണ്ണ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് പാകിസ്ഥാന്‍ സൈന്യത്തിന് സ്വയം ഒളിച്ചോടാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവില്‍ സീനിയര്‍ ഫെലോ ആയ റൂബിന്‍ എ എന്‍ ഐക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നയതന്ത്രപരമായും സൈനികമായും ഇന്ത്യ വിജയം നേടിയിട്ടുണ്ടെന്നും ഇപ്പോള്‍ ലോകത്തിന്റെ എല്ലാ ശ്രദ്ധയും പാകിസ്ഥാന്റെ ഭീകര സ്‌പോണ്‍സര്‍ഷിപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.
നയതന്ത്രപരമായും സൈനികമായും ഇന്ത്യ വിജയിച്ചു. ഇന്ത്യ നയതന്ത്രപരമായി വിജയിച്ചു എന്നു പറയാന്‍ കാരണം, പാകിസ്ഥാന്റെ ഭീകരതാ സ്‌പോണ്‍സര്‍ഷിപ്പ് ലോകമാകെ ചര്‍ച്ച ചെയ്യുന്നു എന്നതാണ്. 'ഭീകരരുടെ ശവ സംസ്‌കാര ചടങ്ങില്‍ യൂണിഫോമില്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് ഭീകരനും ഐഎസ്ഐ അംഗവും പാകിസ്ഥാന്‍ സായുധ സേനാംഗവും തമ്മില്‍ വ്യത്യാസമില്ലെന്ന് കാണിക്കുന്നു. അടിസ്ഥാനപരമായി, പാകിസ്ഥാന്‍ സ്വന്തം സംവിധാനത്തില്‍ ചീഞ്ഞളിഞ്ഞിരിക്കുകയാണ്.
ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന്‍ സൈന്യം ഞെട്ടിപ്പോയി. പാകിസ്ഥാന്‍ ഇന്ത്യയുമായി ഓരോ യുദ്ധവും കഴിയുമ്പോള്‍ വിജയിച്ചു എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. പക്ഷേ, ഈ നാല് ദിവസത്തെ യുദ്ധത്തില്‍ അവര്‍ വിജയിച്ചു എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ കഷ്ടപ്പെടും. കാരണം. ഭീകര ആസ്ഥാനങ്ങളും പരിശീലന ക്യാമ്പുകളും കൃത്യതയോടെ നശിപ്പിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു.'
'പാകിസ്ഥാന്‍ പ്രതികരിച്ചപ്പോള്‍ ഇന്ത്യ അതിനെ സമര്‍ത്ഥമായി നേരിട്ടു. പിന്നാലെ അവരുടെ വ്യോമതാവളങ്ങള്‍ നിശ്ചലമാക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. കാലുകള്‍ക്കിടയില്‍ വാല്‍ ചുരുട്ടി പേടിച്ച നായയെപ്പോലെ പാകിസ്ഥാന്‍ വെടിനിര്‍ത്തലിനായി കേണു. വാസ്തവത്തില്‍, അവര്‍ തോറ്റു എന്നു മാത്രമല്ല, വളരെ ദയനീയമായി തോറ്റു എന്നതാണ് വസ്തുത. പാകിസ്ഥാന്‍ അടുത്തതായി എന്തുചെയ്യുമെന്നതാണ് പ്രസക്തമായ ചോദ്യം.
വ്യക്തമായും, പാകിസ്ഥാന്‍ സൈന്യത്തിനുള്ളില്‍ ഒരു പ്രശ്‌നമുണ്ട്. പാക് സൈന്യം ആ രാജ്യത്തെ സമൂഹത്തില്‍ ഒരു കാന്‍സറാണ്. ഒരു സൈന്യമെന്ന നിലയില്‍ അവര്‍ കഴിവില്ലാത്തവരാണ്. അസിം മുനീര്‍ തന്റെ ജോലി നിലനിര്‍ത്തുമോ? പാകിസ്ഥാന്‍ ജനറല്‍മാരുടെ അഹങ്കാരം പാകിസ്ഥാന്‍ ജനതയുടെ ഭാവിയേയും ക്ഷേമത്തെയും നശിപ്പിക്കുമോ? അടിസ്ഥാനപരമായി, പാകിസ്ഥാന്‍ വീട് വൃത്തിയാക്കുകയാണ് ആദ്യം വേണ്ടത്. അതു പക്ഷേ സാദ്ധ്യമാണോ എന്നത് ഒരു തുറന്ന ചോദ്യമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി, മെയ് 7 ന് ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു, പാകിസ്ഥാന്‍, പാക് അധിനിവേശ ജമ്മു കശ്മീരിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍, ജെയ്ഷെ മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), ഹിസ്ബുള്‍ മുജാഹിദീന്‍ (എച്ച്എം) തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധമുള്ള 100-ലധികം ഭീകരര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തിന് ശേഷം, നിയന്ത്രണ രേഖയിലും ജമ്മു കശ്മീരിലും അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണവും അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണ ശ്രമങ്ങളും നടത്തി പാകിസ്ഥാന്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ഇന്ത്യ ഏകോപിതമായ ആക്രമണം നടത്തുകയും പാകിസ്ഥാനിലെ വ്യോമതാവളങ്ങളിലുടനീളമുള്ള റഡാര്‍ അടിസ്ഥാന സൗകര്യങ്ങള്‍, ആശയവിനിമയ കേന്ദ്രങ്ങള്‍, വ്യോമതാവളങ്ങള്‍ എന്നിവ തകര്‍ക്കുകയും ചെയ്തു. മേയ് 10 ന് വെടിനിറുത്തലിന് ഇന്ത്യയെ പാകിസ്ഥാന്‍ സമീപിക്കുകയായിരുന്നു.
Summary: Pakistan's 'army is a cancer eating away at its society' like a frightened dog with its tail between its legs: Michael Rubin, ex-Pentagon offici
COMMENTS