ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി കിട്ടിയതിനു പിന്നാലെ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടതായി...
ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറിലൂടെ തിരിച്ചടി കിട്ടിയതിനു പിന്നാലെ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട്. സൈന്യത്തിന്റെ 15-ാം ഇന്‍ഫന്‍ട്രി ഡിവിഷന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് (ജിഒസി) മേജര്‍ ജനറല്‍ കാര്‍ത്തിക് സി ശേഷാദ്രിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മെയ് 7-8 തീയതികളുടെ ഇടയിലുള്ള രാത്രിയില്‍ പാകിസ്ഥാന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ ജനവാസ, മതപരമായ സ്ഥലങ്ങള്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ടുരുന്നുവെന്നനും അദ്ദേഹം പറഞ്ഞു.
''പാക് സൈന്യത്തിന് നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അറിയാമായിരുന്നതിനാല്‍, അവര്‍ ഇന്ത്യന്‍ സൈനിക സ്ഥാപനങ്ങളെയും മതസ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ളവയേയും ലക്ഷ്യമിടുന്നുവെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് സുവര്‍ണ്ണക്ഷേത്രമായാരുന്നുവെന്നും അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു.
Kery Words: Golden Temple, Pakistan Attack
COMMENTS