UN security council is against Pakistan
വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാസമിതിയോഗത്തില് ഒറ്റപ്പെട്ട് പാകിസ്ഥാന്. യോഗത്തില്‍ പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന് ആണവ ഭീഷണി മുഴക്കിയതിനെയും മിസൈല്‍ പരീക്ഷണത്തെയും സംഘടന വിമര്‍ശിച്ചു.
വിഷയത്തില്‍ പാകിസ്ഥാന് ഭീകരസംഘടനയായ ലഷ്കറി തയിബയുടെ പങ്കിനെക്കുറിച്ചും പ്രതിനിധികള്‍ ചോദ്യം ഉയര്‍ത്തി. മാത്രമല്ല ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും രാജ്യങ്ങള്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതോടെ പഹല്‍ഗാം വിഷയം തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതായാണ് വിലയിരുത്തല്‍.
Keywords: India, Pahalgam attack, UN security council, Pakistan
COMMENTS