കൊച്ചി : സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പി വി അന്‍വറിന് അതൃപ്തി ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ...
കൊച്ചി : സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പി വി അന്‍വറിന് അതൃപ്തി ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.
ഏറ്റവും അനുയോജ്യനായ ആളെ യു ഡി എഫ് നേതൃത്വം പ്രഖ്യാപിക്കും. സീറ്റില്‍ ജയിക്കണം എന്ന ക്ലെയിം മാത്രമാണ് യൂത്ത് കോണ്‍ഗ്രസിന് ഉള്ളത്. നിലമ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം യു ഡി എഫിന് ലഭിക്കും. ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും ഡമ്മി ആയിരിക്കും.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞ് വോട്ട് പിടിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍.
Key Words: Nilambur by-election, PV Anwar, Rahul Mamkoottathil
COMMENTS