A Liberian ship capsized in the Arabian Sea, completely sinking, spreading an oil slick over a two-nautical-mile area
കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട് ചരിഞ്ഞ ലൈബീരിയന്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി രണ്ട് നോട്ടിക്കൽ മൈൽ പ്രദേശത്ത് എണ്ണപ്പാട വ്യാപിച്ചു.
എണ്ണപ്പാട നീക്കം ചെയ്യുന്നതിനായി കോസ്റ്റ് ഗാർഡിൻറെ പൊല്യൂഷൻ റെസ്പോൺസ് കോൺഫിഗറേഷൻ യാനം തീവ്രശ്രമം ആരംഭിച്ചിട്ടുണ്ട്.
കടലിൽ എണ്ണപ്പാട വ്യാപിക്കുന്നത് മത്സ്യ സമ്പത്തിനും പരിസ്ഥിതിക്കും വൻ നാശം ഉണ്ടാക്കും. ഇത് പരിഹരിക്കുന്നതിനായി കോസ്റ്റ് കാർഡിന്റെ ഐ സി ജി എസ് സമർഥ് എന്ന യാനവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥ നിമിത്തം എണ്ണപ്പാട നീക്കുന്നതിനുള്ള ശ്രമങ്ങൾ തടസ്സപ്പെടുന്നുമുണ്ട്. കാറ്റും മഴയും നിമിത്തം കടൽ പ്രക്ഷുബ്ധമായതിനാൽ കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുകയാണ്. ഇതും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
കണ്ടെയ്നറുകളിൽ വിഷാംശമുള്ള ഉത്പന്നങ്ങൾ ഉള്ളതായും റിപ്പോർട്ടുണ്ട്. ഈ കണ്ടെയ്നറുകൾ കടലിൽ ഒഴുകി മറ്റ് കപ്പലുകൾക്ക് അപകടം വരുത്താനും സാധ്യതയുണ്ട്.
കടലിൽ വീണ കണ്ടെയ്നറുകൾ ആലപ്പുഴ, കൊല്ലം തീരങ്ങളിൽ എത്താൻ കൂടുതൽ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. കണ്ടെയ്നറുകൾ കണ്ടാൽ അതിനടുത്തേക്ക് പോകരുതെന്നും പോലീസിനെ അറിയിക്കണമെന്നും അധികൃതർ പറഞ്ഞു.
കൊച്ചി തീരത്തുനിന്ന് 70 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് കപ്പൽ മുങ്ങിയിരിക്കുന്നത്. അപകടകാരികളായ രാസവസ്തുക്കൾ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ചരിവ് നിവര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പാണ് കപ്പല്‍ മുങ്ങിയത്.
ചരക്കുകള്‍ നിറച്ച കൂടുതല്‍ കണ്ടയ്നറുകള്‍ കടലിലേക്ക് വീണു.
കപ്പലില്‍ ബാക്കിയുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും രക്ഷപ്പെടുത്തി. വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട എം എസ് സി എൽസ 3 എന്ന കാര്‍ഗോ കപ്പലാണ് അപകടത്തില്‍പ്പെട്ടത്.
കപ്പലില്‍ നിന്ന് കണ്ടയ്നറുകള്‍ സുരക്ഷിതമായി നീക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സ്ഥിതി വഷളായത്.
കണ്ടയ്നര്‍ മാറ്റുന്നതിനായി ഇതേ കമ്പനിയുടെ മറ്റൊരു കപ്പല്‍ കൂടി എത്തിച്ചിരുന്നു. എന്നാല്‍ അതിനിടെ കപ്പല്‍ കൂടുല്‍ ചരിയുകയും മുങ്ങുകയും ചെയ്തു.
അപകടമുണ്ടായ സമയത്ത് കപ്പലില്‍ ആകെ 24 ജോലിക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 21 പേരെ നേരത്തെ രക്ഷിച്ചിരുന്നു. ക്യാപ്റ്റനടക്കമുള്ള മൂന്ന് പേര്‍ ഇന്നലെ കപ്പലില്‍ തുടരുകയായിരുന്നു. ഇവരെയും ഇന്ന് പുറത്തെത്തിച്ചിട്ടുണ്ട്.
COMMENTS