തിരുവനന്തപുരം : അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയും. മജ...
തിരുവനന്തപുരം : അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയും. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്‌ലിന്‍ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്‌ലിന്‍ ദാസിനു ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ഇന്നലെ വാദം നടക്കുമ്പോള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഗൗരവമായ കുറ്റകൃത്യമാണ് ബെയ്‌ലിന്‍ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
അതേസമയം ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല. അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോള്‍ നല്‍കുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ പ്രതിക്കും മര്‍ദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ബെയ്‌ലിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ പ്രതിഭാഗം ഉയര്‍ത്തികാട്ടിയിരുന്നു. എന്നാല്‍ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
Key Words: Lawyer Assault Case, Verdict, Bailin Das
COMMENTS