Lawyer assault case
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തു. മര്‍ദ്ദനമേറ്റ ജൂനിയര്‍ അഭിഭാഷക ജെ.വി ശ്യാമിലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മര്‍ദ്ദനത്തിനു ശേഷം ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ വളരെ നാടകീയമായി കഴക്കൂട്ടത്തുവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, തടഞ്ഞു വയ്ക്കല്‍, മര്‍ദ്ദനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ വച്ച് ശ്യാമിലിക്ക് മര്‍ദ്ദനമേറ്റത്. അതേസമയം ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.
Keywords: Lawyer assault case, Court, Remand
COMMENTS