Lashkar terrorist Amir Hamza, who wreaked havoc in India, is in a critical condition in a Pakistani military hospital with unknown injuries
ന്യൂഡല്‍ഹി: ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) സഹസ്ഥാപകന്‍ അമീര്‍ ഹംസയെ ഗുരുതര പരിക്കുകളോടെ ലാഹോറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വന്തം വീട്ടില്‍ വച്ചാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇയാള്‍ക്കു നേരേ ആക്രമണമുണ്ടായോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പാകിസ്ഥാനി ചാര സംഘടനയാ ഐ എസ് ഐയുടെ സുരക്ഷയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റന്‍വാലയില്‍ നിന്നുള്ള ഹംസ, 2000 കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ ഒളിച്ചു കടന്ന് ഭീകര പ്രവര്‍ത്തനം നടത്തിയിരുന്നു. ഇയാളും ഈ മാസം ആദ്യം പാകിസ്ഥാനില്‍ കൊല്ലപ്പെട്ട ഭീകരന്‍ സൈഫുള്ളയും 2005ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിലുണ്ടായിരുന്നു.
ലഷ്‌കര്‍ തലവനും കൊടും ഭീകരനുമായ ഹാഫിസ് മുഹമ്മദ് സയീദും ഗ്രൂപ്പിന്റെ ഉപമേധാവി അബ്ദുള്‍ റഹ്മാന്‍ മക്കിയുമായും അടുത്ത ബന്ധമുള്ളയാളാണ് അമീര്‍ ഹംസ. സംഭവത്തെക്കുറിച്ച് പാകിസ്ഥാന്‍ അധികൃതരില്‍ നിന്നോ ലഷ്‌കര്‍ ഇ ടിയില്‍ നിന്നോ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
ലഷ്‌കറിലെ കേന്ദ്ര വ്യക്തികളില്‍ ഒരാളാണ് ഹംസ. ഗ്രൂപ്പിന്റെ സ്ഥാപക അംഗമായ ഹംസ അവരുടെ പ്രചരണ വിഭാഗത്തെയും നയിച്ചിരുന്നു. 2018-ല്‍ ഹംസ ലഷ്‌കര്‍-ഇ-തൊയ്ബ വിട്ട് ജയ്ഷെ മന്‍ഖഫ എന്ന പേരില്‍ സ്വന്തം ഫണ്ട് ശേഖരണ ഗ്രൂപ്പ് ഉണ്ടാക്കി.
ഹാഫിസ് സയീദിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഗ്രൂപ്പിന്റെ ബാഹ്യ ബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സയീദിന്റെ മേല്‍നോട്ടത്തിലുള്ള ലഷ്‌ക്കര്‍ യൂണിവേഴ്സിറ്റി ട്രസ്റ്റില്‍ ഉന്നത സ്ഥാനവും വഹിച്ചു.
ഗ്രൂപ്പിന്റെ ആഴ്ചപ്പതിപ്പ് എഡിറ്റ് ചെയ്യുകയും പതിവായി ലേഖനങ്ങള്‍ എഴുതുകയും ചെയ്തിരുന്നുവെന്ന് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു. 1959 മെയ് 10 ന് ജനിച്ച അമീര്‍ ഹംസ, മൗലാന അമീര്‍ ഹംസ എന്നും അറിയപ്പെടുന്നു. അഫ്ഗാന്‍ മുജാഹിദ്ദീനിലെ ഒരു വിമുക്ത അംഗവുമാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ലഷ്‌കര്‍-ഇ-തൊയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുകയും അമീര്‍ ഹംസയെ ഭീകര പട്ടികയില്‍ പെടുത്തുകയും ചെയ്തു.
Summary: Lashkar terrorist Amir Hamza, who wreaked havoc in India, is in a critical condition in a Pakistani military hospital with unknown injuries.
COMMENTS