തിരുവനന്തപുരം : വ്യവസായ രംഗത്തെ വിദേശ നിക്ഷേപത്തില്‍ കേരളം 10ാം സ്ഥാനത്ത് എത്തിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. എറണാകുളത്ത് ...
തിരുവനന്തപുരം : വ്യവസായ രംഗത്തെ വിദേശ നിക്ഷേപത്തില്‍ കേരളം 10ാം സ്ഥാനത്ത് എത്തിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. എറണാകുളത്ത് കേരള അഡ്വർടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബ്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ പിന്‍തള്ളിയാണ് ഈ നേട്ടത്തിലേക്ക് കേരളം കയറി വന്നത്. കഴിഞ്ഞ നാല് കൊല്ലം കൊണ്ട് വിദേശ നിക്ഷേപത്തില്‍ കേരളത്തില്‍ 100 ശതമാനത്തിന്‍റെ വര്‍ദ്ധനവ് ഉണ്ടായതായും കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ട പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു.
കേരളം സംഘടിപ്പിച്ച നിക്ഷേപ സംഗമത്തില്‍ പ്രഖ്യാപിക്കപ്പെട്ട സംരംഭങ്ങള്‍ കൂടി വരുമ്പോള്‍ ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Key Words: Kerala , Foreign Investment, Minister P Rajeev.
COMMENTS