Karuvannur bank fraud case: E.D charge sheet
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എമ്മിനെ വെട്ടിലാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ഇ.ഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എമ്മിനെയും നേതാക്കളായ എം.എം വര്‍ഗീസ്, എ.സി മൊയ്തീന്‍, കെ.രാധാകൃഷ്ണന്‍ എന്നിവരെയും പ്രതി ചേര്‍ത്താണ് കുറ്റപത്രം.
പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് കണ്ടെത്തല്‍. ഇതില്‍ 128 കോടി രൂപ ഇ.ഡി കണ്ടുകെട്ടിയിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലുള്ള ഈ നടപടി സി.പി.എമ്മിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
Keywords: E.D, Charge sheet, Karuvannur bank fraud case, CPM
COMMENTS