Bailin Das granted bail
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതിയും സീനിയര്‍ അഭിഭാഷകനുമായ ബെയ്‌ലിന്‍ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്.
ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്നും ജാമ്യം ലഭിച്ചാല്‍ പ്രാഥമിക ഘട്ടത്തിലുള്ള അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
എന്നാല്‍ ജൂനിയര്‍ അഭിഭാഷകയാണ് പ്രകോപനമുണ്ടാക്കിയതെന്നും ഓഫീസിനുള്ളില്‍ നടന്ന സംഭവത്തെ പര്‍വതീകരിക്കുകയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.
ഇതോടെ എന്ത് ഉപാധികളോടെയാണെങ്കിലും ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Keywords: Junior lawyer assault case, Bail, Bailin Das, Court
COMMENTS