കൊച്ചി : കൊച്ചി പുറംകടലില്‍ അപകടത്തില്‍പെട്ട് ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3 മുങ്ങിത്താഴ്ന്നതില്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പി...
കൊച്ചി : കൊച്ചി പുറംകടലില്‍ അപകടത്തില്‍പെട്ട് ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3 മുങ്ങിത്താഴ്ന്നതില്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്വേഷണം തുടങ്ങി. കൊച്ചി മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട് മെന്റിനാണ് അന്വേഷണ ചുമതല.
കൊച്ചിയിലുള്ള കപ്പലിലെ ക്യാപ്റ്റന്‍, ജോലിക്കാര്‍ എന്നിവരില്‍നിന്ന് മൊഴിയെടുക്കും. കൂടാതെ വിഴിഞ്ഞത്തുനിന്ന് കണ്ടെയ്‌നറുകള്‍ ലോഡ് ചെയ്തവരുടെയും മൊഴി എടുക്കും. വലിയ കപ്പലില്‍നിന്നു ട്രാന്‍സിസ്റ്റ് ചെയ്തപ്പോള്‍ വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കും.പ്രാഥമിക കണക്കെടുപ്പില്‍ 500-600 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഫീഡര്‍ കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് നിലവില്‍ 150-200 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 30 വര്‍ഷം പഴക്കമുള്ള എല്‍സ -3 കപ്പലിന് 80- 90 കോടി രൂപ വരെയാണ് കണക്കാക്കുക. കൂടാതെ 550 കണ്ടെയ്നറുകളിലെ ചരക്കുകള്‍ക്കായി 400 കോടിയാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. ഇന്‍ഷൂറന്‍സ് ലഭിക്കുമെന്നതിനാല്‍ കപ്പലിനുള്ള തുക നഷ്ടമാകില്ല. ചരക്കുകളില്‍ എല്ലാം ഇന്‍ഷൂര്‍ ചെയ്തിട്ടില്ലെന്നാണ് സൂചന.
Key Words: Investigation, Liberian Cargo Ship, MSC Elsa 3, Ship Sink
COMMENTS