ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അതിര്‍ത്തി നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ചൊവ്വാഴ്ച റദ്ദാക്കിയതായി ഇന്‍ഡി...
ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അതിര്‍ത്തി നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ചൊവ്വാഴ്ച റദ്ദാക്കിയതായി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അറിയിച്ചു. ഇതോടെ, ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ് എന്നിവ ഉള്‍പ്പെടെയുള്ള അതിര്‍ത്തി നഗരങ്ങളിലേക്കുള്ള വിമാനയാത്രയില്‍ തടസ്സമുണ്ടാകും.
ജമ്മു, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും ഇന്‍ഡിഗോയും റദ്ദാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ പുനരാരംഭിച്ച വിമാന സര്‍വ്വീസുകളും ഇക്കൂട്ടത്തിലുണ്ട്.
Key Words: IndiGo, Air India, Flight Cancelled
COMMENTS