ദില്ലി: ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാകുമെന്ന് ഇന്ത്യ. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ...
ദില്ലി: ഭാവിയിലെ ഏത് ആക്രമണത്തെയും ഇനി യുദ്ധമായി കണക്കാകുമെന്ന് ഇന്ത്യ. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പിന്നാലെ വൈകിട്ടോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനവും വന്നു.
ഉച്ചയോടെ പാക് സൈന്യത്തിലെ ഡിജിഎംഒ ബന്ധപ്പെട്ട് വെടിനിര്‍ത്തലിന് താത്പര്യം അറിയിച്ചെന്നാണ് കേന്ദ്ര വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. സൈനിക തലത്തില്‍ ചര്‍ച്ച തുടരും. അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുന്‍പ് ഡോണാള്‍ഡ് ട്രംപ്, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി എന്നിവര്‍ സമൂഹ മാധ്യമമമായ എക്‌സിലൂടെ വെടിനിര്‍ത്തല്‍ വാര്‍ത്ത പ്രഖ്യാപിച്ച് തങ്ങളുടെ ഇടപെടല്‍ ഫലം കണ്ടെന്ന് അവകാശപ്പെട്ടിരുന്നു.
ഇന്ന് തന്ത്രപ്രധാന വ്യോമത്തവളങ്ങള്‍ ആക്രമിച്ച് ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കി. റാവല്‍പിണ്ടിയും സിയാല്‍കോട്ടുമടക്കം കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു.
നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള പാക് ഭീകരരുടെ ലോഞ്ച് പാഡുകളും സൈനിക പോസ്റ്റുകളും തകര്‍ത്തിരുന്നു. പിന്നാലെയാണ് വെടിനിര്‍ത്തലിലേക്ക് എത്തിയത്.
Key Words: India - Pak Ceasefire, Terrorist Attack, War
COMMENTS