ന്യൂഡല്‍ഹി: വെടിനിര്‍ത്തലിനെത്തുടര്‍ന്നുള്ള രണ്ടാം രാത്രിയിലും അതിര്‍ത്തി പ്രദേശങ്ങളിലടക്കം സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. ചിലയിടങ്ങളില്‍ ഡ്...
ന്യൂഡല്‍ഹി: വെടിനിര്‍ത്തലിനെത്തുടര്‍ന്നുള്ള രണ്ടാം രാത്രിയിലും അതിര്‍ത്തി പ്രദേശങ്ങളിലടക്കം സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. ചിലയിടങ്ങളില്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ളവ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സൈന്യം തള്ളിയിട്ടുണ്ട്. ഉധംപൂരില്‍ സ്‌ഫോടനം നടന്നു എന്നുള്ള പ്രചരണം തെറ്റാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.
അതിനിടെ ഇന്ത്യാ - പാക് ഡിജിഎംഒ തല ചര്‍ച്ച ഇന്ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന നിര്‍ണായക ഹോട്ട്‌ലൈന്‍ ചര്‍ച്ച ഏറെ പ്രധാനപ്പെട്ടതാണ്. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യ-പാക് ഡിജിഎംഒ തല ചര്‍ച്ച യോഗം ഇന്ന് നടക്കുമെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് അറിയിച്ചത്.
വെടിനിര്‍ത്തലിനു പിന്നാലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പ്രധാനപ്പെട്ട മന്ത്രിമാരുടെയും ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു.
Key Words: India-Pak, DGMO , Talks
COMMENTS