High court denied Sukanth Suresh's anticipatory bail
കൊച്ചി: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയും യുവതിയുടെ സുഹൃത്തുമായ സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. .
പ്രതിക്കെതിരായ ആത്മഹത്യാപ്രേരണ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. പ്രതി കീഴടങ്ങാനും കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ ഇയാള്‍ ഒളിവിലാണ്.
അതേസമയം താന്‍ നിരപരാധിയാണെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു. യുവതിയുമായി പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അവരുടെ വീട്ടുകാരുടെ എതിര്‍പ്പു മൂലമുള്ള സമ്മര്‍ദ്ദം കാരണം ആത്മഹത്യ ചെയ്യുകയായിരുന്നെന്നുമാണ് ഇയാളുടെ വാദം.
എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു. പ്രതിക്ക് ഒന്നിലേറെ ബന്ധങ്ങളുണ്ടായിരുന്നെന്നും എല്ലാവിധത്തിലും ഇയാള്‍ യുവതിക്കുമേല്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
യുവതിയെ മരിക്കുന്നതിന് പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ പ്രതിയില്‍ നിന്ന് ഉണ്ടായിരുന്നതും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഈ കേസില്‍ പൊലീസിന്റെ കേസ് ഡയറി ചോര്‍ന്നത് പരിശോധിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം പ്രതിയും യുവതിയും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
Keywords: High court, IB staff death, Sukanth Suresh, Anticipatory bail
COMMENTS