High court about CMRL - Exalogic case
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തുടങ്ങി എല്ലാ എതിര്‍ കക്ഷികളെയും കേള്‍ക്കണമെന്ന് ഹൈക്കോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നടപടി.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, വീണ ഉടമയായ എക്‌സാലോജിക് കമ്പനി, സി.എം.ആര്‍.എല്‍ തുടങ്ങി എല്ലാ എതിര്‍ കക്ഷികളോടും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
നേരത്തെ കോടതിയില്‍ ഇവരെ പ്രതികളാക്കി എസ്.എഫ്.ഐ.ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വീണയെ മറയാക്കി സി.എം.ആര്‍.എല്ലിനെ സഹായിച്ച് പിണറായി വിജയന്‍ കൈക്കൂലി വാങ്ങുകയായിരുന്നെന്നും ക്രമക്കേട് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്തമാണെന്നും അതിനാല്‍ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
Keywords: High court, Pinarayi Vijayan, Veena, CMRL, Exalogic
COMMENTS