ഉയര്‍ന്ന രക്തസമ്മര്‍ദം എന്ന വില്ലന്‍ ഇപ്പോള്‍ പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാരിലേക്കും ആശങ്കാജനകമായ രീതിയില്‍ വ്യാപിക്കുന്നുണ്ട്. സമീപ...
ഉയര്‍ന്ന രക്തസമ്മര്‍ദം എന്ന വില്ലന്‍ ഇപ്പോള്‍ പ്രായമായവരില്‍ മാത്രമല്ല, ചെറുപ്പക്കാരിലേക്കും ആശങ്കാജനകമായ രീതിയില്‍ വ്യാപിക്കുന്നുണ്ട്.
സമീപകാല പഠനങ്ങള്‍ തെളിയിക്കുന്നത്. ഐസിഎംആര്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 40 വയസിന് താഴെയുള്ള മുതിര്‍ന്നവരില്‍ 20 ശതമാനത്തിലധികം പേര്‍ക്കും മാനസിക സമ്മര്‍ദം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ നിരവധി ഘടകങ്ങള്‍ കാരണം ഉയര്‍ന്ന രക്തസമ്മര്‍ദം നേരിടുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു.
ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ക്രമേണ തകരാറിലാക്കുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ അവസ്ഥയെ സൈലന്റ് കില്ലര്‍ എന്നും വിളിക്കുന്നു. ഫാറ്റി ലിവര്‍ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് ഏകദേശം ഒന്‍പതു ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികളും 19 ശതമാനം കോളജ് വിദ്യാര്‍ഥികളും ഉയര്‍ന്ന രക്തസമ്മര്‍ദ അപകടസാധ്യതയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ചെറുപ്പക്കാരില്‍ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം സമ്മര്‍ദത്തിന്റെ അളവു വര്‍ധിപ്പിക്കുകയും ഉറക്കരീതികളെ ബാധിക്കുകയും ചെയ്യുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും.
120-80 ആണ് സാധാരണ രക്തസമ്മര്‍ദത്തിന്റെ അളവ്. ഉപ്പിന്റെ വര്‍ധിച്ച ഉപഭോഗം, മധുരപലഹാരങ്ങള്‍, ജങ്ക് ഫുഡ് എന്നിവ പതിവായാല്‍ രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യുന്നതിനായി മാറ്റിവെക്കുക. വിട്ടുമാറാത്ത മാനസിക സമ്മര്‍ദം രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകും.
Key Words: High BP
COMMENTS