മുംബയ്: മുംബയിൽ അതിതീവ്ര മഴയിൽ നഗരം മുങ്ങി. മുംബയിൽ മൺസൂൺ എത്തി. 107 വർഷത്തിനിടെ മെയ് മാസത്തിൽ നഗരത്തിൽ പെയ്യുന്ന ഏറ്റവും കനത്ത മഴയുമാണിത്. ...
മുംബയ്: മുംബയിൽ അതിതീവ്ര മഴയിൽ നഗരം മുങ്ങി.
മുംബയിൽ മൺസൂൺ എത്തി. 107 വർഷത്തിനിടെ മെയ് മാസത്തിൽ നഗരത്തിൽ പെയ്യുന്ന ഏറ്റവും കനത്ത മഴയുമാണിത്.
തിങ്കളാഴ്ച രാവിലെ നഗരത്തിൽ പെയ്ത കനത്ത മഴ ഗതാഗതം തടസ്സപ്പെടുത്തി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ലോക്കൽ ട്രെയിനുകൾ നിർത്തിവച്ചു. ദൈനംദിന ജീവിതം തടസ്സപ്പെട്ടു.
കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ആദ്യത്തെ മൺസൂൺ മുംബയിൽ എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.
സാധാരണ ജൂൺ 11 ന് ലഭിക്കുന്ന മൺസൂൺ 16 ദിവസം മുമ്പാണ് എത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
COMMENTS