കണ്ണൂര്‍: കണ്ണൂരിലെ ചെറുപുഴയില്‍ എട്ടു വയസുകാരിയെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വീട്ടില്‍ നിന്ന് മാറി നില്‍ക്ക...
കണ്ണൂര്‍: കണ്ണൂരിലെ ചെറുപുഴയില്‍ എട്ടു വയസുകാരിയെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്ന അമ്മയോടാണ് കുട്ടിക്ക് കൂടുതല്‍ അടുപ്പമെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.
പ്രാപ്പൊയില്‍ സ്വദേശി ജോസിനെതിരെയാണ് പരാതി. ഇയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. വാക്കത്തി കൊണ്ട് കുട്ടിയെ വെട്ടാന്‍ ഓങ്ങുന്നതും തല്ലല്ലേ എന്ന് നിലവിളിച്ച് കുട്ടി കൈകൂപ്പി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം.
'നിന്റെ അമ്മയെ വേണോ എന്നെ വേണോ' എന്ന് പിതാവ് ചോദിക്കുമ്പോള്‍ അച്ഛനെ മതി എന്നും കുട്ടി പറയുന്നുണ്ട്. അഛന്‍ ഉപദ്രവിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന അനുജനാണ് ദൃശ്യം പകര്‍ത്തിയതെന്നാണ് വിവരം. അതേസമയം കുട്ടിയുടെ അമ്മ തിരിച്ചെത്താന്‍ പ്രാങ്ക് വീഡിയോ ചെയ്തുവെന്നാണ് പിതാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
Key Words: Father's Cruelty, Girl Assaulted , Kannur
COMMENTS