False allegation of ornament theft: ASI also suspended for threatening Dalit woman by detaining her for 20 hours at the police station
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സ്വര്‍ണം മോഷ്ടിച്ചെന്ന ആരോപണത്തിന്റെ പേരില്‍ ദളിത് സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു. ഈ സംഭവത്തില്‍ സ്‌റ്റേഷനിലെ എസ് ഐ പ്രസാദിനെ നേരത്തേ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പ്രസന്നന്‍ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ടോയ്‌ലറ്റിലെ ടാപ്പില്‍ നിന്ന് എടുത്തു കുടിക്കാന്‍ പ്രസന്നന്‍ പറഞ്ഞിരുന്നു. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിതിനാണ് പ്രസന്നനെതിരേ നടപടി.
ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിനെ 20 മണിക്കൂര്‍ കുടിവെള്ളം പോലും കൊടുക്കാതെ സ്‌റ്റേഷനില്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയതില്‍ കൂടുതല്‍ പൊലീസുകാര്‍ക്ക് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാന്‍ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
ബിന്ദുവിനെ കസ്റ്റഡിയിലെടുത്ത ദിവസം പ്രസന്നന്‍ ജിഡി ഇന്‍ചാര്‍ജ് ആയിരുന്നു. അമിതാധികാര പ്രയോഗം, മോശം വാക്കുകള്‍ ഉപയോഗിച്ചു എന്നിവയാണ് ഇപ്പോള്‍ പ്രസന്നനെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ വനിതാ കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കള്ള പരാതിക്കുണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നല്‍കിയ പരാതിയിലാണ് വീട്ടു ജോലിക്കാരിയായിരുന്ന ബിന്ദുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്.
20 മണിക്കൂര്‍ സ്റ്റേഷനില്‍ നിര്‍ത്തി. കുടിവെള്ളം പോലും കൊടുത്തില്ല. കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെയും കേസില്‍ പ്രതിചേര്‍ക്കുമെന്നും പൊലീസ് ഭീഷണി മുഴക്കി. ശാരീരികമായി ഉപദ്രവിച്ചില്ല. പക്ഷേ, പലപ്രാവശ്യം തല്ലാന്‍ കൈ ഓങ്ങിയിരുന്നു, ബിന്ദു പറഞ്ഞു.
വ്യാജ പരാതി നല്‍കിയ ഓമനാ ഡാനിയേലിനെതിരേ മാനനഷ്ട കേസ് നല്കുമെന്ന് ബിന്ദു പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ചെങ്കിലും വീട്ടിലെ വേസ്റ്റ് ബക്കറ്റില്‍ നിന്ന് എട്ടു പവന്റെ മാല പിന്നീട് കണ്ടെടുത്തിരുന്നു. ഇതിനെക്കുറിച്ച് വീട്ടുകാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാല കിട്ടിയ വിവരം ബിന്ദുവിനെ പൊലീസ് അറിയിച്ചില്ല. മാത്രമല്, മാല കിട്ടിയിട്ടും കേസുമായി മുന്നോട്ടു പോകാനായിരുന്നു പൊലീസിന്റെ തീരുമാനം.
Summary: False allegation of ornament theft: ASI also suspended for threatening Dalit woman by detaining her for 20 hours at the police station
COMMENTS