തിരുവനന്തപുരം : കെ.പി.സി.സി നേതൃമാറ്റം സംബന്ധിച്ച് താനുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും തന്നെ മാറ്റിയത് ശരിയായി തോന്നുന്നില്ലെന്നും കഴിഞ്ഞ ...
തിരുവനന്തപുരം : കെ.പി.സി.സി നേതൃമാറ്റം സംബന്ധിച്ച് താനുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും തന്നെ മാറ്റിയത് ശരിയായി തോന്നുന്നില്ലെന്നും കഴിഞ്ഞ ദിവസം കെ സുധാകരന്‍ എംപി പ്രതികരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കി ഹൈക്കമാന്‍ഡ് രംഗത്ത്.
രണ്ട് തവണ സുധാകരനുമായി സംസാരിച്ചുവെന്നും സംസ്ഥാന നേതാക്കളെ കേട്ട ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. സുധാകരന്‍ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും സംസ്ഥാന നേതാക്കള്‍ ദീപയെ അറിയിച്ചെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് മാറ്റം വേണമെന്ന ആവശ്യം കേരള നേതാക്കള്‍ അറിയിച്ചെന്നും ദീപാദാസ് വ്യക്തമാക്കി.
അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതില്‍ കടുത്ത നിരാശയുണ്ടെന്നും നീക്കത്തിന് പിന്നില്‍ ചില നേതാക്കളുടെ സ്വാര്‍ഥ താല്‍പര്യമാണെന്നും കഴിഞ്ഞദിവസം സുധാകരന്‍ പ്രതികരിച്ചിരുന്നു.
Key Words: Deepadas Munshi, K Sudhakaran, KPCC President
COMMENTS