ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തി...
ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല യോഗം ചേരും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം. എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
ക്രമാതീതമായി കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് യോഗം. കോവിഡിന്റെ പുതിയ വകഭേദങ്ങളും രാജ്യത്തെ ചികിത്സാ സംവിധാനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും യോഗം ചര്‍ച്ച ചെയ്യും. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. രാജ്യത്തൊട്ടാകെ ആയിരത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Key Words: Covid Case , Central Government
COMMENTS